ദോഹ: രാജ്യത്ത് വായനാസംസ്കാരം വളർത്തുന്നതിനായി പ്രവർത്തിക്കുന്ന ഖത്തർ നാഷണൽ ലൈബ്രറിയുടെ (QNL) കീഴിലുള്ള ‘ഖത്തർ റീഡ്സ്’ പുതിയ പദ്ധതിക്ക് തുടക്കം കുറിച്ചു. ഹമദ് മെഡിക്കൽ കോർപ്പറേഷന് (HMC) കീഴിലുള്ള വുമൺസ് വെൽനസ് ആൻഡ് റിസർച്ച് സെന്റർ (WWRC), ഹമദ് ബിൻ ഖലീഫ യൂണിവേഴ്സിറ്റി (HBKU) എന്നിവയുമായി സഹകരിച്ച് ഗർഭിണികൾക്കായാണ് ‘പേരന്റ്സ്-ടു-ബി’ (Parents-to-Be) എന്ന ഗവേഷണാധിഷ്ഠിത വായനാ പദ്ധതി ആരംഭിച്ചിരിക്കുന്നത്.
ഗർഭകാലത്തിന്റെ അവസാന മൂന്ന് മാസങ്ങളിലുള്ള (Third Trimester) അമ്മമാരെ ലക്ഷ്യമിട്ടാണ് ഈ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. ......
ദോഹ: 38-ാമത് ദോഹ തിയേറ്റർ ഫെസ്റ്റിവലിന്റെ ഭാഗമായി അൽ-വതൻ തിയേറ്റർ ട്രൂപ്പ് തങ്ങളുടെ പുതിയ നാടകമായ 'ദി ബ്ലാക്ക് പേൾ' (കറുത്ത മുത്ത്) വേദിയിലെത്തിക്കാൻ ഒരുങ്ങുന്നു. ഗൾഫ് മേഖലയുടെ സമുദ്ര പാരമ്പര്യത്തിൽ നിന്നും മുത്തുവാരി ജീവിച്ചിരുന്ന മനുഷ്യരുടെ ജീവിതത്തിൽ നിന്നും പ്രചോദനമുൾക്കൊണ്ട് തയ്യാറാക്കിയ ഒരു ഫാന്റസി നാടകമാണിത്.
പ്രശസ്ത കലാകാരൻ ഷുഐൽ അൽ-കുവാരി രചനയും സംവിധാനവും നിർവ്വഹിക്കുന്ന ഈ നാടകത്തിൽ അൽ-വതൻ ട്രൂപ്പിലെ ഒരു കൂട്ടം യുവതാരങ്ങളാണ് അണിനിരക്കുന്നത്.
അജ്ഞാതമായ കടലാഴങ്ങളിലെ അപൂർവ്വമായ 'ബ്ലാക്ക് പേൾ' തേടിയുള്ള മനുഷ്യന്റെ യാത്രയും പോരാട്ടങ്ങളുമാണ് നാടകത്തിന്റെ ഇതിവൃത്തം. ......
ദോഹ: ആഗോള കപ്പൽ ഗതാഗത രംഗത്ത് വൻ പ്രതിസന്ധികൾ നിലനിൽക്കുന്ന സാഹചര്യത്തിലും മിന്നും നേട്ടവുമായി ഖത്തറിന്റെ പ്രധാന സമുദ്ര കവാടമായ ഹമദ് പോർട്ട്. ലോകബാങ്കും എസ് ആൻഡ് പി ഗ്ലോബൽ മാർക്കറ്റ് ഇന്റലിജൻസും സംയുക്തമായി പുറത്തുവിട്ട 2025-ലെ 'കണ്ടെയ്നർ പോർട്ട് പെർഫോമൻസ് ഇൻഡക്സ്' (CPPI) പ്രകാരം ഹമദ് പോർട്ട് മൂന്ന് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി ലോകതലത്തിൽ എട്ടാം സ്ഥാനത്തെത്തി. ......
ദോഹ: വൈവിധ്യമാർന്ന പശ്ചാത്തലങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ പഠിക്കുന്ന ഖത്തറിലെ ക്ലാസ് മുറികളിൽ, കുട്ടികൾ മറ്റ് അന്താരാഷ്ട്ര ഭാഷകൾ പഠിക്കുന്നതിന് മുൻപ് സ്വന്തം മാതൃഭാഷയിലും ഔദ്യോഗിക ഭാഷയായ അറബിയിലും ശക്തമായ അടിത്തറ പണിയണമെന്ന് യുനെസ്കോ (Unesco) വിദ്യാഭ്യാസ ഉദ്യോഗസ്ഥ വ്യക്തമാക്കുന്നു. ഭാഷ എന്നത് കേവലം ആശയവിനിമയ ഉപാധി മാത്രമല്ല, മറിച്ച് അത് മനുഷ്യന്റെ സ്വത്വത്തിന്റെയും സംസ്കാരത്തിന്റെയും അടിസ്ഥാനമാണെന്ന് ഗൾഫ് രാജ്യങ്ങൾക്കും യെമനുമായുള്ള യുനെസ്കോ റീജണൽ ഓഫീസ് എഡ്യൂക്കേഷൻ സെക്ടർ മേധാവി ഫരീദ അബൂദാൻ പറഞ്ഞു.
പ്രാദേശിക പത്ര ത്തിനു നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അവർ ഇക്കാര്യം പങ്കുവെച്ചത്. ......
പി വി എ നാസർ
ദോഹ: പകൽച്ചൂടിന്റെ കാഠിന്യമേറുമ്പോഴും, കുളിർക്കാറ്റേശുന്ന സായന്തനങ്ങളെ വരവേൽക്കാൻ ദോഹയിലെ ജനങ്ങൾ ഒന്നടങ്കം ഒഴുകിയെത്തുകയാണ് വർണ്ണാഭമായ കപ്പൽത്തുറമുഖമായ 'ഓൾഡ് ദോഹ പോർട്ടി'ലേക്ക്!.എല്ലാ കാലങ്ങൾക്കും ഇണങ്ങിയ ഖത്തറിന്റെ പ്രിയപ്പെട്ട വിനോദസഞ്ചാര കേന്ദ്രം ഇന്നലെയും ജനനിബിഡമായിരുന്നു.
സാംസ്കാരിക-കായിക-സമുദ്ര പരിപാടികളുടെ ഊർജ്ജസ്വലമായ വേദിയായ ഇവിടം, നാനാതുറകളിൽ പെട്ട ജനങ്ങളുടെ പ്രധാന ഒത്തുചേരൽ കേന്ദ്രമായി മാറിയിരിക്കുകയാണ്. പാരമ്പര്യത്തിന്റെ തനിമ ചോരാതെ നിർമ്മിച്ച കൽപ്പാകിയ മനോഹരമായ തെരുവുകളും, പച്ചപ്പ് നിറഞ്ഞ പാർക്കുകളുമാണ് സഞ്ചാരികളെ ഇങ്ങോട്ട് ആകർഷിക്കുന്നത്.
ചൂട് വർദ്ധിച്ചുവരുന്ന സാഹചര്യത്തിലും, വൈകുന്നേരങ്ങളിൽ സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കുമൊപ്പം ഗുണനിലവാരമുള്ള സമയം ചിലവഴിക്കാൻ പ്രവാസികളും സ്വദേശികളും ഉൾപ്പെടെ വലിയൊരു ജനക്കൂട്ടമാണ് ഇവിടെയെത്തുന്നത്. ......
ദോഹ: ഫിഫ ലോകകപ്പിന്റെ ആവേശപ്പോരാട്ടങ്ങൾ അരങ്ങേറുന്ന അമേരിക്കയിലെ സാൻ ഫ്രാൻസിസ്കോ ബേ അരീനയിൽ ഖത്തറിന്റെ ദേശീയ ഫുട്ബോൾ ടീമായ 'അൽ അന്നബി'ക്ക് പടച്ചട്ടയൊരുക്കി ഖത്തറി ആരാധകരുടെ വൻപട. ശനിയാഴ്ച സ്വിറ്റ്സർലൻഡിനെതിരെ നടന്ന നിർണ്ണായക മത്സരത്തിൽ തങ്ങളുടെ പ്രിയപ്പെട്ട ടീമിന് കരുത്തു പകരാൻ പതിനായിരക്കണക്കിന് ഖത്തർ ആരാധകരാണ് സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയത്.
ദോഹയുടെ മണ്ണിൽ നിന്നും കിലോമീറ്ററുകൾക്കപ്പുറം സാൻ ഫ്രാൻസിസ്കോയിലെത്തിയപ്പോഴും ഖത്തറി ആരാധകരുടെ ഫുട്ബോൾ ലഹരിക്ക് ഒട്ടും കുറവുണ്ടായിരുന്നില്ല. ......
ദോഹ: ഖത്തറും അമേരിക്കയും തമ്മിലുള്ള സാമ്പത്തിക, വ്യാപാര, നിക്ഷേപ പങ്കാളിത്തം കൂടുതൽ ആഴത്തിലാക്കുന്നതിനായി ഇരുരാജ്യങ്ങളും തമ്മിൽ വാഷിംഗ്ടണിൽ ഉന്നതതല ചർച്ചകൾ നടത്തി. ഔദ്യോഗിക സന്ദർശനത്തിനായി അമേരിക്കയിലെത്തിയ ഖത്തർ വിദേശകാര്യ വ്യാപാര മന്ത്രി ഡോ. ......
ദോഹ: ഇൻകാസ് ഖത്തർ സ്ഥാപക നേതാവും, ഐ.സി.സി പ്രസിഡൻ്റുമായിരുന്ന കെ.സി വർഗ്ഗീസിൻ്റെ 20-ാം ചരമ വാർഷികത്തോടനുബന്ധിച്ച് ഇൻകാസ് ഖത്തർ കോട്ടയം ജില്ലാ കമ്മിറ്റി അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു.
ഐ.സി.സി ഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ ഇൻകാസ് ഖത്തറിന്റെ സ്ഥാപന ഘട്ടത്തിൽ കെ. സി. ......
ദോഹ: ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകൾ പ്രകാരം അടുത്ത ചൊവ്വാഴ്ച (ജൂൺ 16) പുതിയ ഹിജ്റ വർഷത്തിന്റെ (1448 AH) തുടക്കം കുറിച്ചുകൊണ്ട് മുഹറം മാസത്തിലെ ആദ്യ ദിനമായിരിക്കുമെന്ന് ഖത്തർ കലണ്ടർ ഹൗസ് അറിയിച്ചു.
ഭൂമിക്ക് ചുറ്റുമുള്ള ചന്ദ്രന്റെ ഭ്രമണപഥത്തെ അടിസ്ഥാനമാക്കിയാണ് ഹിജ്റ മാസങ്ങളുടെ തുടക്കവും ഒടുക്കവും നിർണ്ണയിക്കുന്നത്. എന്നാൽ ഗ്രിഗോറിയൻ (ഇംഗ്ലീഷ്) മാസങ്ങൾ സൂര്യന് ചുറ്റുമുള്ള ഭൂമിയുടെ ചലനവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ദാർ അൽ ഇഫ്താ പ്രസ്താവനയിൽ വ്യക്തമാക്കി.
ഇതുമായി ബന്ധപ്പെട്ട് ഖത്തർ കലണ്ടർ ഹൗസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. ......
സിനിമയിലെ ചില ദൃശ്യങ്ങൾ, അല്ലെങ്കിൽ രംഗങ്ങൾ കാലത്തിന്റെ ഒഴുക്കിനെ അതിജീവിച്ച് മനസ്സിൽ തങ്ങിനിൽക്കുന്നുണ്ടാവും. അവ കലാപരമായി ഉയർന്ന നിലവാരമുള്ള ക്ലാസിക്ക് ഗണത്തിൽപ്പെട്ട സിനിമകളിലുള്ളതായിരിക്കണമെന്നില്ല. ......